വീട്ടിൽ തുടങ്ങാൻ പറ്റിയ അഞ്ച് കിടിലൻ ബിസിനസ് ആശയങ്ങൾ അറിയാം.. ഇനി നിങ്ങളും സമ്പാദിക്കൂ…

സ്ത്രീകൾക്ക് പോലും മറ്റാരുടെയും സഹായം ഇല്ലാതെ വീട്ടിൽ തുടങ്ങാൻ പറ്റിയ അടിപൊളി ബിസിനസ് ആശയങ്ങൾ ആണ് ഇന്നിവിടെ പറയാൻ പോകുന്നത്. അധികം മൂലധന നിക്ഷേപം ഒന്നും ഇല്ലാതെ ആർക്കും തുടങ്ങാൻ പറ്റിയതാണ് ഇത്. കുടുംബാഗങ്ങളുടെ ഒക്കെ സഹായം നന്നായി ഉണ്ടെകിൽ നമുക്ക് ഇത്തരം ബിസ്സിനസ്സ് വളരെ വിജയകരമായി കൊണ്ട് പോകാം.

ഏതൊരു ബിസിനസ് തുടങ്ങിയാലും തുടക്കത്തിൽ പലതരം തിരിച്ചടികൾ നേരിടേണ്ടി വരും ഇതൊന്നും കാര്യമാക്കാതെ സധൈര്യം മുന്നോട്ടു പോയാൽ വിജയം സുനിശ്ചിതം. തുടക്കത്തിൽ നമ്മുടെ ബിസിനസിനെ ഒരമ്മ തന്റെ കുഞ്ഞിനെ നോക്കി കാണുന്ന പോലെ കണ്ടു അതിന്റെ എല്ലാ കാര്യങ്ങളും നാം തന്നെ ചെയ്യണം. ഓരോ ചുവട് വയ്പ്പും സൂക്ഷിച്ചു വേണം. ബിസിനസ് പരമായ സംശയം അറിവുള്ള ഇടത്തു നിന്ന് മനസിലാക്കണം. അപ്പോൾ നമ്മുടെ ആദ്യത്തെ ആശയത്തിലേക്ക് കടക്കാം.

കുരുമുളക് പൊടി പാക്കറ്റിൽ ആക്കി വില്പന– ഏറ്റവും നന്നായി വിറ്റ് പോകുന്ന ഒന്നാണ് കുരുമുളക് പൊടി ഗുണമേൻമ്മ കൂടിയ നാടൻ കുരുമുളക് ആണെങ്കിൽ വളരെ നല്ലത്. വൻകിട ബിസിനസ്കാരുടെ മല്പിടിത്തം മറികടക്കാൻ നല്ല പൊടി തന്നെ വിൽക്കാൻ ശ്രമിക്കണം. വീട്ടമ്മമാർക്ക് പോലും ആരുടേയും സഹായം ഇല്ലാതെ ഈ ബിസിനസ് ചെയ്യാം. തുടക്കത്തിൽ നാല്പതിനായിരം മൂലധന നിക്ഷേപം ഇട്ടാൽ എൺപതിനായിരം ആയി തിരിച്ചു കിട്ടും. തീരെ ഗുണ നിലവാരം കുറഞ്ഞ പൊടി ആണ് ഇന്ന് മാർക്കറ്റിൽ ലഭിക്കുന്നത് എന്നാൽ ഗുണനിലവാരം കൂടിയ കുരുമുളക് വാങ്ങി പൊടിച്ചു പാക്കറ്റിൽ ആക്കി മാർക്കറ്റിൽ എത്തിച്ചാൽ നമുക്ക് പെട്ടന്ന് പേരെടുത്തു പ്രശസ്തിയിൽ എത്താം. കുറെ കാലം സൂക്ഷിച്ചു വയ്ക്കാൻ പറ്റിയതാണ് കുരുമുളകും കുരുമുളക് പൊടിയും അതിനാൽ മാർക്കറ്റിൽ പിടിച്ചു നില്കാൻ ഏറ്റവും നല്ല ബിസിനസ്സും ആണ്.

നഴ്സറി ചെടി വളർത്തൽ– മറ്റൊരു ബിസിനസ്‌ ആശയം ആണ് നഴ്സറി ചെടികൾ വളർത്തൽ വീടിനോട് ചേർന്നോ അല്ലെങ്കിൽ ടൗണിൽ സ്ഥലം വാടകയ്ക്ക് എടുത്തോ ചെയ്യാവുന്നതാണ് എല്ലാവർക്കും ചെടികൾ ഇഷ്ടമാണ് ചക്ക, മാവ്, പ്ലാവ്, ഔഷധ സസ്യങ്ങൾ, പൂക്കൾ എന്നിവ ഒക്കെ ആൾകാർ വാങ്ങാൻ ഇഷ്ടപെടുന്നവ ആണ് തുടക്കത്തിൽ ഇത്തരം സസ്യങ്ങൾ വിൽകാം. പിനീട് സ്വന്തമായ് ചെടികൾ നട്ടു നനച്ചു ഉണ്ടാക്കിയ ശേഷം വില്പനക്ക് വയ്ക്കാവുന്നതാണ് ഏറെ ലാഭം കിട്ടുന്ന ഈ ബിസിനസ് ആർക്കും പ്രാവർത്തികം ആകാവുന്നതാണ്.

ലോൺഡ്രി സർവീസ് അഥവാ അലക്കി തേച്ചു കൊടുക്കൽ– ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ തുടങ്ങാൻ പറ്റിയ ഏറ്റവും നല്ല ബിസിനസ് ആണ് ലോൺഡ്രി സർവീസ് ലോഡ്ജിൽ നിന്നും ഹോസ്പിറ്റലിൽ നിന്നുമൊക്കെ അലക്കാൻ ഉള്ള തുണി ശേഖരിച്ചു അലക്കി തേച്ചു നൽകാം. മാസം നാല്പതിനായിരം വരെ വരുമാനം നേടാൻ പറ്റും. ഒരു വിദ്യാഭ്യാസ യോഗ്യതയും ഇല്ലാത്ത ആൾക്ക് പോലും തുടങ്ങാൻ പറ്റിയ ബിസിനസ് ആണ്. യാതൊരു മുതൽ മുടക്കും വേണ്ട ഇതിന്. തുടങ്ങിയ ശേഷം ബിസിനസ് മെച്ചപ്പെട്ടു വരുമ്പോൾ മെഷീൻ ഒക്കെ വാങ്ങി വിപുലമായ രീതിയിൽ മാറ്റം.

പായസം പാക്കറ്റിൽ ആക്കി വിപണിയിൽ എത്തിക്കൽ– പായസം എല്ലാവർക്കും ഇഷ്ടമാണ്. ഓണം സീസൺ ആണ് പായസം വിപണിയിൽ സുലഭമായി കിട്ടുന്നത് എന്നാൽ എല്ലാ സീസണിലും വിപണിയിൽ ലഭിക്കുന്ന ഒരവസ്ഥ കൊണ്ട് വരാൻ പറ്റുമെങ്കിൽ അത് നമ്മുടെ വിജയം ആണ്.

പേപ്പർ ബാഗ് നിർമാണം– പ്ലാസ്റ്റിക് നിരോധനം വന്നതോടെ പേപ്പർ ബാഗിന് നല്ല മാർക്കറ്റ് ആണ്. സ്ത്രീകൾക്ക് ആയി കുടുംബശ്രീ ഇതിന്റെ കോച്ചിംഗ്, വിപണിയിൽ തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കാൻ സഹായം നൽകൽ എന്നിവ ഉണ്ട്. ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ശരിയാ വിവരം ലഭിക്കും മാസം നല്ലൊരു തുക ലഭിക്കുന്ന ഒരു ബിസിനസ് തന്നെ ആണ് ഇത്.

Leave a Comment