ഒരു ഭാര്യ ഭർത്താവിൽ നിന്നും പ്രതീക്ഷിക്കുന്ന കാര്യങ്ങൾ.

ഒരു ഭാര്യ ഭർത്താവ് ബന്ധം എന്നു പറയുന്നത് നമ്മുടെ എല്ലാവരുടെയും ജീവിതത്തിലും ഒരു പ്രധാന പങ്കു വഹിക്കുന്നു. നമ്മുടെ സന്തോഷങ്ങൾ, സങ്കടം, ഇഷ്ടങ്ങൾ , നഷ്ടങ്ങൾ എന്നിവയെ കുറിച്ചെല്ലാം സംസാരിക്കുവാനും കാര്യങ്ങൾ പരസ്പരം പങ്കുവയ്ക്കുക എന്നതുമാണ് ഒരു ഭാര്യ ഭർത്താവിൽ നിന്നും കൂടുതലായി പ്രതീക്ഷിക്കുക. അതായത് സുഖ ദുഃഖങ്ങൾ പങ്കിടുക. ഭാര്യക്ക് ഭർത്താവും, ഭർത്താവിന് ഭാര്യയും എന്ന ഒരു വിശ്വാസം നമ്മളിൽ ഏവർക്കും ഉണ്ടാവണം. അതായത് ഭർത്താവിനും ഭാര്യക്കും വേണമെന്ന് സാരം. ഇന്നത്തെ കാലത്ത് ഭാര്യയും ഭർത്താവും ഇരുവരും തന്നെ കുടുംബത്തിൽ തുല്യത വഹിക്കുന്നു . അത് സമ്പാദ്യത്തിലാണെങ്കിലും.

ഒരു ഭാര്യയുടെ സമ്പാദ്യത്തിന്റെ സഹായം ആവശ്യം വരുമ്പോൾ അത് അവളോടു തുറന്നു ചോദിക്കുക. അല്ലാതെ അവളെ അവഗണിക്കുകയോ കുറ്റപ്പെടുത്തുകയോ അതുപോലെത്തന്നെ ഞാനെന്ന ഭാവം കൊണ്ടു വരാതിരിക്കുക. അങ്ങനെ വരാതിരിക്കുന്തോറും നമ്മുടെ കുടുംബജീവിതം എപ്പോഴും സന്തുഷ്ടമായിരിക്കും. പിന്നെ അവരുടെ സങ്കടങ്ങളും സന്തോഷങ്ങളും ഭർത്താവായ നിങ്ങളോട് പറയുമ്പോൾ അവർക്കുവേണ്ടി ഒന്ന് ചെവി ഓർത്ത് കൊടുക്കുക. സങ്കടങ്ങളിൽ ഒരു ഭാര്യയ്ക്കുവേണ്ട താങ്ങായും തണലായും നിൽക്കുക. കാരണം, അവള്‍ക്ക് ഭർത്താവ് മാത്രമേ ഉള്ളു, എന്തെന്നാൽ അവള്‍ സ്വന്തം വീട് ഉപേക്ഷിച്ച് ഭർത്താവാണ് അവളുടെ സ്വർഗ്ഗം എന്ന് കരുതി വരുന്നവരാണ്, അതുകൊണ്ട് തന്നെ ഭാര്യയെ അവഗണിക്കാതിരിക്കുക.

പിന്നെ ഏതൊരു പെണ്ണിലും തന്നെ കുറേ തെറ്റും ശെരികളും ഉണ്ടാവുന്നത് സാധാരണയാണ് , അതിൽ അവളുടെ തെറ്റുകൾ മാത്രം നോക്കി ജീവിക്കരുത്. തെറ്റുകൾ ഉണ്ടങ്കിൽ അത് ഭാര്യയോട് തുറന്നു പറയുക, അത് ഏതൊരു ഭാര്യയും അഗ്രഹിക്കുന്ന ഒന്നാണ്. തെറ്റുകളെ സ്നേഹത്തോടെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുക. പിന്നെ ശരികളെന്നു പറയുമ്പോൾ അവരിലെ നല്ല കാര്യങ്ങൾ . അതായത്, അവരുടെ പാചകം, വീട്ടിലെ ജോലികൾ. ഈ കാര്യങ്ങളിൽ ഭാര്യയെ പ്രോത്സാഹിപ്പിക്കുക.

പിന്നെ നിങ്ങളുടെ ഭാര്യയുടെ സൗന്ദര്യം മറ്റൊരു പെണ്ണുമായി താരതമ്യം ചെയ്യാതിരിക്കുക. ഒരു പെണ്ണിനെ കണ്ടുകഴിഞ്ഞാല്‍ ആ പെണ്ണ് തന്‍റെ ഭാര്യ ആയിരുന്നെങ്കില്‍ എന്ന് ചിന്തിക്കാതിരിക്കുക. അങ്ങിനെ ചിന്തിക്കുന്ന നിങ്ങള്‍ എത്ര പെണ്ണുങ്ങളെ കണ്ടാലും ആ ചിന്ത തുടര്‍ന്നുകൊണ്ടിരിക്കും. നിങ്ങള്‍ക്ക് മറ്റൊരു സ്ത്രീയുടെ സൗന്ദര്യം ആസ്വദിക്കാനും തന്‍റെ ഭാര്യ ആയാല്‍ കൊള്ളമെന്നുമുള്ള ചിന്ത വിവാഹത്തിന് മുന്‍പ് മാത്രമേ പാടുള്ളൂ.. അല്ലാത്ത പക്ഷം വിവാഹത്തിനു ശേഷവും തുടര്‍ന്നാല്‍ നിശ്ചയമായും നിങ്ങളുടെ ദാമ്പത്യം തകരുമെന്നുള്ളതില്‍ ഒരു സംശയവുമില്ല. മറ്റു സ്ത്രീകളെ സഹോദരിയായും, അമ്മയും കാണുവാന്‍ പഠിക്കുക. അതില്‍ കവിഞ്ഞൊരു മാനസിക പക്വതയും വേറെ ഇല്ല.

നിങ്ങളുടെ ഭാര്യയ്ക്കുവേണ്ടി കുറച്ച് സമയമെങ്കിലും മാറ്റിവെയ്ക്കുക. അവരെ വീടിന്റെ നാലു ചുമരുകളിൽ നിർത്താതെ പുറത്തു കൊണ്ടുപോവുക. അതുപോലെത്തന്നെ അവരുടെ മാതാപിതാക്കളെ സ്വന്തം വീട്ടുകാരെപ്പോലെ സ്നേഹിക്കുക, ഭാര്യയ്ക്ക് സ്വന്തം അഛനേയും അമ്മയേയും കാണണം എന്നു തോന്നുന്നതിന്റെ മുന്നായി തന്നെ നിങ്ങൾ അവരെ കാണിച്ചു കൊടുക്കുവാണെങ്കിൽ, ജീവിതത്തിൽ അവർ വേറൊന്നും തന്നെ നിങ്ങളിൽ നിന്നും വേണമെന്ന് പറയൂല . അപ്പോൾ , ഒരു – ഭാര്യ ഭർത്താവെന്ന ബന്ധത്തിൽ രണ്ടുപേരും തുല്യത വഹിക്കുന്നുണ്ട്. ഒരു ഭർത്താവിന്റെ സ്നേഹമാണ് ഏതൊരു പെണ്ണിന്റെയും വലിയൊരു ആഗ്രഹം. സ്നേഹമാണ് നമ്മുടെ ജീവിതത്തിൽ ഏറവും പ്രാധാന്യം. അതുകൊണ്ട് തന്നെ സ്നേഹിക്കാൻ പഠിക്കുക.

By

രാഖി നന്ദന്‍

Leave a Comment