വിവാഹമോചനവും നടപടി ക്രമങ്ങളും. അറിയേണ്ട ചില കാര്യങ്ങള്‍

ജീവതത്തിൽ ഒന്നിച്ചു പോകാൻ പറ്റാത്ത രണ്ടു ദമ്പതികൾ തമ്മിൽ നിയമപരമായി വേര്പിരിയുന്നതാണ് വിവാഹമോചനം. കോടതിയിൽ വിവാഹമോഹനത്തിനു അപേക്ഷിച്ച ശേഷം 1 വർഷം കഴിയണം. കുടുംബകോടതിൽ ആണ് ഇതു നടക്കുന്നത്.         വിവാഹമോചനം 2തരം 1 മ്യൂച്ചൽ ഡിവോഴ്സ് ഇതിൽ ദമ്പതികൾ ഒരുമിച്ചു ഹർജി കൊടുത്താൽ  മതിയാകും ഇതിൽ വിസ്താരം കാണില്ല കൗൺസെല്ലർ  കൗൺസിൽ നൽകുകയും 6മാസത്തെ സമയം അനുവദിക്കുകയും ചെയ്യുന്നു.

അതിനു ശേഷവും ഒന്നിച്ചു പോകാൻ താല്പര്യം ഇല്ലായെങ്കിൽ കോടതി 1വർഷത്തിന് ശേഷം വിവാഹമോചനം അനുവദിച്ചുതരും 2സാധാരണ  ഡിവോഴ്സ് ഇതിൽ ഭർത്താവോ, ഭാര്യയോ ഒരാൾ ഡിവോഴ്‌സ്ന് അപേക്ഷിക്കുക ആണ് ചെയുന്നത്. ഇതിൽ കേസ് വളരെയധികം നീണ്ടുപോകുന്നു 2,3 വര്ഷങ്ങൾപിടിക്കും. കേസിന്റ വിസ്താരങ്ങൾ ഉള്ളതുകൊണ്ടാണ്  ഇതിൽ 3 പ്രാവിശ്യം മീഡിയേഷനും, കൗൺസിലിങ്ങും ഉണ്ട് അതിനു ശേഷം കേസ് വിസ്താരം നടത്തുകയും സാക്ഷികളുടേയും. തെളിവുകളുടെയും അടിസ്ഥാനസത്തിൽ വിധി പറയുകയും ചെയ്യുന്നു.

ശാരീരിക പീഡനം, മനസികപ്രശനങ്ങൾ, ലഹരി വസ്തുക്കളുടെ ഉപയോഗം, ശാരീരിക -ബന്ധ പ്രസ്നങ്ങൾ എന്നിവ കോടതി മെഡിക്കൽ ബോർഡിൽ അയക്കുകയും അവരുടേ റിപ്പോർട്ട് അനുസരിച്ചു വിധി പറയുകയും ചെയ്യുന്നു. കുട്ടികളുടെ കാര്യങ്ങൾ തീരുമാനിക്കുന്നത് ചിൽഡ്രൻ ഒപി ആണ്ഭാര്യയ്ക്കു ജോലി ഇല്ലങ്കിൽ ജീവനാംശം കൊടുക്കാൻ ഭർത്താവു ബാധ്യസ്ഥനാണ്. ഇതു വിധി വരാൻ താമസം നേരിട്ടെകാം. ഡിവോഴ്സ് കിട്ടി കഴിഞ്ഞാൽ അവർ സ്വതന്ത്രരാണ്. പുനർ വിവാഹം കഴിക്കാൻ തടസ്സങ്ങൾ ഒന്നുമില്ല.

കുടുംബ കോടതിൽ കേസ് തോറ്റാൽ ഹൈ കോടതിൽ എടുക്കുകയുള്ളു കക്ഷിയും വാക്കിലും തമ്മിലുള്ള കരാറാണ് ഫീസ് വക്കിലിനെ മാറ്റാനുള്ള അധികാരവും കക്ഷിക്കുണ്ട്. ഭാര്യക്കു  കൊ ടുത്തിട്ടുള്ള സ്വർണ്ണവും പണവും തിരിച്ചു കൊടുക്കാൻ ഭർത്താവു ബാധസ്ഥനാണ്. ഡിവോഴ്‌സിന്റെ നടപടി ക്രമങ്ങളെ കുറിച്ച് വിശീദമായ വിവരണം കൊടുക്കാൻ വക്കീല്‍ ബാധ്യസ്ഥനാണ്. ഒരോ മീഡിയേഷൻ കഴിയുമ്പോളും കേസിന്റ ഗതിയെ കുറിച്ച് വക്കീല്‍ കക്ഷിക്ക് പറഞ്ഞുകൊടുക്കണം. പലപ്പോളും ഇതൊന്നും അറിയാതെ ബുദ്ദിമുട്ടുന്ന ഒരുപാട് ആളുകൾ ഉണ്ട്. 

വാല്‍കഷ്ണം:

കഴിയുന്നതും ഡിവോര്സിനു ശ്രെമിക്കരുത്. പരമാവധി ഒന്നിച്ചു പോകാന്‍ ശ്രെമിക്കുക. ഒരു കുഞ്ഞുണ്ടെങ്കില്‍ അതിന്‍റെ ഭാവിയോര്‍ത്ത് ഒരിമിച്ചു ജീവിക്കുക. നിങ്ങള്‍ക്ക് ഡിവോര്‍സ് ചെയ്യാനുള്ള അധികാരം ഒരു കുഞ്ഞ് ഉണ്ടാകുന്നതിന് മുന്‍പ് മാത്രമാണ്. അങ്ങിനെ ഒരു തീരുമാനം എടുക്കുന്നുണ്ടെങ്കില്‍ അത് കുഞ്ഞ് ഉണ്ടാകുന്നതിന് മുന്‍പ് എടുക്കണം. അതല്ലാതെ ഒരു കുട്ടിയുടെ ഭാവി നിങ്ങളുടെ പ്രശ്നങ്ങള്‍ മുഖാന്തിരം നശിപ്പിക്കരുത്. ഒരു കുഞ്ഞിന് അതിന്‍റെ അച്ഛനും അമ്മയും എപ്പോഴും കൂടെ വേണം. അച്ഛനില്ലാതെ നിങ്ങള്‍ അല്ലെങ്കില്‍ അമ്മയില്ലാതെ ആ കുട്ടിക്ക് പകരം എന്തൊക്കെ നല്‍കിയാലും എത്ര സ്നേഹം നല്‍കിയാലും അതു മതിയാകില്ല. ആ കുഞ്ഞ് എന്നും പകുതി അനാഥനായി ജീവിക്കേണ്ടി വരും.

ചെറിയ പ്രശ്നങ്ങളെ വലുതാക്കാന്‍ ശ്രെമിക്കരുത്. ഒരു പ്രശ്നം ഉണ്ടാകുമ്പോള്‍ നാളെ അതിന്‍റെ വരും വര്യ്കകള്‍ മുന്‍കൂട്ടി അറിയാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടാകണം.

“ചെറിയ വിഷമങ്ങളെ ഉള്ളില്‍ ഒതുക്കൂ.. സന്തോഷത്തോടെ ഒരു കുടുംബമായി ജീവിക്കൂ.. സ്വര്‍ഗം നിങ്ങളെ തേടി വരും..”

By

സ്വപ്ന. എസ്. നായര്‍

Leave a Comment