യുവ തലമുറയിലെ വിവാഹ ബന്ധങ്ങൾ തകരുന്നതിനുള്ള കാരണങ്ങൾ.. ഇവ എങ്ങിനെ ഒഴിവാക്കാം?

യുവ തലമുറയുടെ വിവാഹ ബന്ധം തകരാനുള്ള പ്രധാന കാരണം ഒത്തൊരുമ വിശ്വാസം ഇവ ഒന്നും ഇല്ലാത്തതു കൊണ്ടാണ്. ഇപ്പോഴുള്ള തലമുറയിൽ ഉള്ള ആളുകൾ പണ്ടത്തെ തലമുറയിൽ ഉള്ള ആളുകളെ പോലെ അല്ല, അവർ ആഡംബരം കൂടുതലായി പ്രതീക്ഷിക്കുന്നു, കല്യാണം കഴിച്ചു കഴിയുമ്പോൾ അങ്ങനെ ആഡംബരത്തോടെ ജീവിക്കാൻ പറ്റു എന്ന് തോന്നിയാൽ ആ കുടുംബം തകരാൻ വരെ കാരണം ആകുന്നു. അതു തകരാതെ ഇരിക്കാൻ കല്യാണത്തിന് മുൻപ് തന്നെ കല്യാണം കഴിക്കാൻ പോകുന്ന ആൾ നമുക്ക് യോജിച്ചതാണോ അല്ലയോ എന്ന് ആദ്യം തന്നെ അറിഞ്ഞ് ഇരിക്കണം എന്നാൽ തന്നെ പകുതിയോളം ഈ ബന്ധം തകരാതെ ഇരിക്കാൻ കാരണമാകുന്നു. വിവാഹത്തിന് ശേഷം ഭാര്യയും ഭർത്താവും അങ്ങോട്ടും ഇങ്ങോട്ടും മനസിലാക്കി ജീവിക്കുക. അങ്ങനെ മനസ്സിലാക്കി ജീവിക്കാതെ വരുമ്പാഴാണ് ജീവിതം പകുതി വഴിയിൽ തന്നെ ഉപേക്ഷിക്കേണ്ടിവരുന്നത്. പിന്നെ ഞാനെന്ന ഭാവം രണ്ടു പേരിൽ നിന്നും ഇല്ലാതാക്കാൻ ശ്രമിക്കുക. ഞാനെന്ന ഭാവം വന്നാൽ തന്നെ നമ്മളിൽ പലരും പരസ്പരം വിശ്വസിക്കാതെ സ്വന്തം ഇഷ്ട്ടത്തിൽ കര്യങ്ങൾ തീരുമാനിക്കുകയും പ്രശ്നങ്ങളിലേക്ക് പോവുകയും ചെയ്യുന്നു.

പിന്നെ പറയുവാണേൽ വിവാഹം കഴിയുമ്പോൾ സ്വന്തം മനസ്സിൽ ചിലകാര്യങ്ങൾ ഉറപ്പിക്കേണ്ടത്തുണ്ട് അത് ഇപ്പോഴത്തെ തലമുറയിലെ ആരും തന്നെ മനസ്സിലാക്കുന്നില്ല. അതായത് ഇനിയുള്ള നമ്മുടെ ജീവിതകാലം മുഴുവൻ നമ്മുടെ കൂടെ നമ്മുടെ ഭാര്യയാണ് അതില്ലെങ്കിൽ ഭർത്താവാണ് ഉണ്ടാവുക എന്നൂള്ള ചിന്ത വരുത്തിയാൽ തന്നെ പകുതി ലൈഫ് മുന്നോട്ട് പോവുന്നു. പിന്നെയുള്ള ജീവിതം എന്നു് പറയുന്നത് മനസ്സിൽ തീരുമാനിച്ച കാര്യം ജീവിച്ചു കാണിക്കുക എന്നതാണ്. ഇൗ യുവ തലമുറകളിൽ ഇതാരും തന്നെ ചിന്തിക്കുന്നില്ല.

പരസ്പരം മാത്രം നോക്കാതെ അടുത്തുള്ള ബന്ധം എങ്ങനെ അവർ എങ്ങനെയാ ജീവിക്കണെ അവരുടെ ഭര്യയെങ്ങനെ അവരുടെ ഭർത്താവെങ്ങനെ എന്നുള്ള നോട്ട മാത്രമാണ് നടക്കുന്നത്. അവരുടെ വീട്ടിൽ എന്തൊക്കെ നടക്കുന്നുവോ അതൊക്കെ വച്ച് താരതമ്യം ചെയ്യുന്നു . കിട്ടാത്തതിനെ കൊതിക്കുന്നു അത് കിട്ടാതാവുമ്പോൾ വേറെ ബന്ധങ്ങൾ അന്വേഷിച്ചു പോവുന്നു.

സംശയരോഗം ജീവിതം തന്നെ ഇല്ലാതാക്കുന്നു. സംശയ രോഗവും വിവാഹ ബന്ധം തകരാനുള്ള ഒരു കാരണമാണ്. പിന്നെ ഓരോരുത്തരുടെ ചിന്താഗതിയാണ്. ഇപ്പോഴത്തെ തലമുറകളിൽ തനിച്ചു ജീവിക്കാമെന്ന കരുത്തുണ്ടാവുന്നു അതുകൊണ്ടു തന്നെ ചെറിയ പ്രശ്നങ്ങൾ വരുമ്പോഴെക്കും അവർ തനിച്ചു ജീവിക്കാമെന്ന മനകരുതലുകൾ എടുക്കുന്നു. പ്രശ്നങ്ങൾ തീർക്കാൻ ശ്രമിക്കുന്നില്ല അതിനുപകരം ആ ജീവിതം തന്നെ മാറ്റിവെക്കുന്നു.

വിവാഹ ജീവിതമെന്നു പറയുന്നത് നമ്മുടെ എല്ലാവരുടെ ജീവിതവും മാറ്റി മറിക്കുന്നു , ചില വരുടെ ജീവിതം സന്തോഷത്തിൽ മാറുന്നു. ചിലവരുടെ ജീവിതം സങ്കടത്തിൽ മാറുന്നു. എല്ലാവരും ആഗ്രഹിക്കുന്നത് സന്തോഷകരമായ ജീവിതമാണ്. ആ സന്തോഷമായ ജീവിതം ആരും തന്നെ ആഗ്രഹിക്കാതിരിക്കുന്നില്ല. ആഗ്രഹിക്കുവാണേൽ അതിനു വേണ്ടി പരിശ്രമിക്കുകയും ചെയ്യുക. ജീവിതത്തിൽ പ്രശ്നങ്ങൾ വരുമ്പോൾ അത് പരസ്പരം മനസ്സിലാക്കാൻ ശ്രമിക്കു , അതല്ലാതെ വിവാഹ ബന്ധങ്ങൾ തകരാൻ ഇടവരുത്തരുത്.

Leave a Comment