ഇന്നത്തെ സാഹചര്യത്തില്‍ നമ്മുടെ കുട്ടികളെ ഏതു സിലബസ്സിൽ പഠിപ്പിക്കും..?

ഇന്നത്തെ മാതാപിതാക്കളുടെ ഏറ്റവും വലിയ തലവേദന കുട്ടികളെ ഏതു സിലബസിൽ പഠിപ്പിക്കും ഏതു സ്കൂളിൽ വിടും എന്നതാണ്. കടിച്ചാൽ പൊട്ടാത്ത ഈ സിലബസ്സുകളെ നാം നിർബന്ധിച്ചു അടിച്ചേല്‍പ്പിച്ചു അവരുടേ ജീവിതം കളയുന്നത് എന്തിന്? ഏറ്റവും കൂടുതൽ പണമുണ്ടാക്കാൻ ഉള്ള ബിസ്സിനസ്സ് മേഖല ആയി മാറിക്കഴിഞ്ഞിരിക്കുന്നു വിദ്യാഭാസം. മനുഷ്യന്റ മനസ്സിന് തണലായി മാറേണ്ട മതങ്ങൾ പണത്തിന്റ ആർത്തികൊണ്ടു കൊച്ചു കുഞ്ഞുങ്ങളുടെ മനസ്സിനെ പിച്ചി ചിന്തുന്നു. ഡോനെഷൻ എന്നത് നിയമ വിരുദ്ധമാണെങ്കിലും, ഒരോ മാതാപിതാക്കളും ലക്ഷങ്ങൾ നൽകി തന്റെ മക്കളെ ബോയ്‌ലർ കോഴികൾ ആക്കുന്നു.

3 വയസ്സുള്ള കൊച്ചുകുട്ടിയപോലും ഇന്റർവ്യ്യൂ എന്ന മാനസിക പീഡനത്തിന് ഇരയാക്കുന്നു . കുട്ടികളിലെ ബാല്യം നശ്ശിപ്പിക്കുന്ന ഈ ക്രൂര വിനോദം നമ്മുടെ സമ്മദത്തോടു കുടി വളരുന്നു. വാക്കുകൾ തെളിച്ചു പറയുവാൻ പറ്റാത്ത 3വയസ്സുകാരനും കംപ്യൂട്ടറിന്റ പാർട്സ്കൾ തത്ത പറയുന്നതുപ്പോലെ പറയും. അതുകണ്ടു മാതാപിതാക്കൾ സന്തോഷിക്കും എന്റ കുട്ടി ഭാവിലെ ശാസ്ത്രജ്ഞൻ. നിങ്ങൾ ഒന്നു ഓർക്കുക. വിദ്യഭ്യസം എന്നത് ഒരു കുട്ടിക്ക് ഈ ലോകത്ത കുറിച്ചും ഇവിടുത്തെ ജീവിതങ്ങളെക്കുറിച്ചുമുള്ള അറിവ് നല്കാനുള്ളതാണ്. അല്ലാതെ ആവിശ്യമില്ലാത്ത കുറെ പഠിപ്പിച്ചു കുട്ടികളുടെ ചെറിയ ബുദ്ധിക്കു വലിയ ഭാരം കൊടുക്കുന്നതല്ല. മഴവെള്ളത്തിൽ വീണ കുഞ്ഞുറുമ്പ്‌നെ തന്റെ കടലാസ്സു തോണില് രക്ഷിക്കുന്ന കുട്ടി അതിൽ നിന്നു പഠിക്കുന്ന സ്‌നേഹം, പരസഹായം, ദയ എന്നിവയൊക്ക അവന്റ ജീവിതത്തിൽ എന്നും നിലനിൽക്കും.

ജീവിതമറിഞ്ഞു വളരുമ്പോൾ ആണ് അവൻ നാളയെയുടെ നന്മ മരങ്ങളാകുന്നത്. പലപ്പോഴും ഇന്നത്തെ കുട്ടികൾ മനസുതുറന്നു ചിരിക്കാറില്ല, കളിക്കാൻ അവന് സമയമില്ല, ആദി പിടിച്ചു അവൻ ഈ കൊച്ചു ബാല്ല്യ ത്തിലെ ഓടാൻ തുടങ്ങിരിക്കുന്നു. കുട്ടികുരങ്ങാനെകൊണ്ട് തീക്കനൽ വാരിപ്പിക്കുന്നതു പോലെ അവൻ ഒരോ കനൽ കഷ്ണം വാരുമ്പോളും നമ്മൾ ചിരിക്കുന്നു പക്ഷേ അവന്റ പൊള്ളുന്ന കുഞ്ഞുകെയ്കൾ ആരും കാണുന്നില്ല. മാതാപിതാക്കളുടെ ഗമയ്ക്കും, മറ്റുള്ളവരുടെമുമ്പിൽ കാണിക്കുന്നതിനും വേണ്ടി ആകരുത് നിങ്ങൾ സ്കൂളുകൾ തിരഞ്ഞടുക്കണ്ടത് കുട്ടിക്ക് ചേരുന്ന അവനെ മനസിലാക്കുന്ന, അവൻ ഇഷ്ട്ടപെടുന്ന സ്കൂളുകൾ വേണം തിരഞ്ഞെടുക്കാൻ. ജീവതത്തിൽ ഏറ്റവും മനോഹരമായ കാലഘട്ടം ആണ് ബാല്യം അതു അവർ ആസ്വദിക്കട്ടെ.

ഇന്നു ചൈൽഡ് സൈക്കോളജിസ്റ് എല്ലാം വളരെ തിരക്കാണ് അവരുടേ അടുത്തായിക് നമ്മുടെ പിന്നോമനകളയും വിടണോ?. നിങ്ങൾക്ക് തീരുമാനിക്കാം. സാധരണ സ്കൂളിൽ പഠിച്ചതുകൊണ്ടോ, സാധാരണ സിലബസിൽ പഠിച്ചതുകൊണ്ടോ നിങ്ങളുടെ കുട്ടി ഒരിക്കലും ജീവതത്തിൽ പിറകോട്ടു പോകില്ല, പകരം അവരെ മനസിലാക്കുന്ന നിങ്ങളുടെ സ്വപനങ്ങൾക്കും മുകളിൽ അവർ പറന്നുയരാൻ ശ്രമിക്കും. നിങ്ങൾ ഒരുപിടി ആത്മവിശ്വാസം മാത്രം നൽകിയാൽ മതി.

Categories Special

Leave a Comment