ഷാംപു ഉപയോഗിക്കുമ്പോൾ നിങ്ങൾ തീർച്ചയായും അറിയേണ്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്

ഇരുചക്ര വാഹന യാത്രക്കാർ തല നല്ല വൃത്തിയുള്ള കോട്ടൺ തുണി ഉപയോഗിച്ച് തലയും മുടിയും നന്നായി മൂടിയ ശേഷം ഹെൽമെറ്റ്‌ വയ്ക്കുക. ഈ തുണി ദിവസവും കഴുകി ഉണക്കിയ ശേഷമേവീണ്ടും ഉപയോഗിക്കാവൂ.

മുടി കെട്ടാൻ ഉപയോഗിക്കുന്ന ക്ലിപ്പുകളും മറ്റും കൃത്യമായിവൃത്തിയാക്കണം. കുളിക്കുമ്പോൾ വീര്യംകുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ദിവസവും തലമുടിയും തലയോട്ടിയും നന്നായി കഴുകിവ്യത്തിയാക്കുക. തുടർന്ന് മുടിയിൽ കണ്ടീഷണറും പുരട്ടി അല്പസമയത്തിന് ശേഷം നന്നായി കഴുകി കളയണം. ഇത് തലയോട്ടിയിൽ പുരട്ടരുത്.

ചൂടാക്കിയ ശുദ്ധമായ വെളിച്ചെണ്ണ ദിവസവും തലയോട്ടിയിൽപുരട്ടി മസാജ് ചെയ്യുക. ഇത് മുടിവേരിലേക്ക് ഇറങ്ങി മുടിനാരുകളെ ശക്തിപ്പെടുത്തും. മുടി ദുർബലമാകുന്നതും പൊട്ടിപ്പോകുന്നതും തടയാനും മുടിനാരിന്റെ ആരോഗ്യകരമായ കോട്ടിങ് ശക്തിപ്പെടുത്തി കേടുപാടുകൾ തീർക്കാനും ഇത് സഹായിക്കും.

മുടിയുടെ ആരോഗ്യം കൂട്ടാൻ ആഴ്ചയിൽ ഒന്നാ രണ്ടോ തവണ മുട്ടയുടെ വെള്ള തലയോട്ടിയിൽ തേച്ചു പിടിപ്പിച്ച് അല്പസമയത്തിന് ശേഷം കഴുകിക്കളയണം. മുടികൊഴിച്ചിൽ തടയാനും കരുത്തേകാനും മാസത്തിലൊരിക്കൽ പ്രോട്ടീൻ ട്രീറ്റ്മെന്റ്, ഡിപ്കണ്ടീഷനിങ് എന്നിവ ചെയ്യാം. മുടിയാടെ വരൾച്ച അകറ്റാൻ ധാരാളം വെള്ളം കുടിക്കണം. അപ്പോൾ മുടിയിൽ ഒരു ഹൈഡ്രോ ലിപ്പിഡ് ലെയർ ഉണ്ടായി കോട്ടിങ് പോലെ പ്രവർത്തിച്ച് മുടിയെ കരുത്തുറ്റതാക്കും.പഴങ്ങളും പച്ചക്കറികളും അടങ്ങുന്ന പോഷകാഹാരം കഴിക്കുക.

Categories Special

Leave a Comment