കുട്ടികൾ പെട്ടന്ന് തടി വയ്ക്കാൻ ഇങ്ങനെ ചെയ്താൽ മതി.

നമ്മുടെ എല്ലാവരുടെയും ഏറ്റവും വലിയ പ്രശ്നം ആണ് നമ്മുടെ പൊന്നോമന നന്നായി ഭക്ഷണം കഴിക്കുന്നില്ല എന്നത്. എന്നാൽ ഇനി വിഷമിക്കേണ്ട വീട്ടിൽ ഉള്ള ചേരുവകൾ വച്ച് നമ്മുക്ക് തന്നെ ഉണ്ടാക്കാം ഒരു അടിപൊളി ഹോം മെയ്ഡ് സിർലക്ക്.
തയ്യാർ ആക്കാൻ ആവിശ്യമായ ചേരുവകൾ.

പച്ചരി /നുറുക്കിയ അരി -1കപ്പ്‌

ഉഴുന്ന് പരിപ്പ് – ഒരു നുള്ള്

കടല പരിപ്പ് – ഒരു നുള്ള്

തുവര പരിപ്പ് – ഒരു നുള്ള്

അണ്ടിപ്പരിപ്പ് – 4 എണ്ണം

ബദാം – 4 എണ്ണം

കൽക്കണ്ടം – ആവിശ്യത്തിന്

ഏലക്കായ – 2എണ്ണം

തയ്യാർ ചെയ്യുന്ന വിധം

കൽക്കണ്ടം ഒഴികെ എല്ലാ ചേരുവകളും കഴുകി ഉണക്കി എടുക്കുക എന്നിട്ട് ഒരു ഫ്രൈ പാനിൽ ഇട്ട് വറുത്തു എടുക്കുക നന്നായി മൂക്കും വരെ വറുത്തെടുക്കേണ്ട അതിൽ ഉള്ള വെള്ളത്തിന്റെ അംശം ഒന്ന് പോയി കിട്ടും വരെ ചെയ്താൽ മതി. അതിനു ശേഷം മിക്സിയിൽ ഇട്ട് നന്നായി ഒന്ന് പൊടിച്ചെടുക്കുക. ഒന്നോ രണ്ടോ സ്പൂൺ എടുത്താൽ മതിയാകും ഒരു കുട്ടിക്ക് കഴിക്കാൻ ഉള്ള കുറുക്ക് തയ്യാറാകും. ഒന്നര ഗ്ലാസ്‌ വെള്ളത്തിൽ രണ്ടു സ്പൂൺ പൊടി നന്നായി കലക്കുക കലക്കണ്ടമോ ശർക്കരയോ ചേർത്ത് നന്നായി മിക്സ്‌ തിളപ്പിക്കുക നല്ല കുറുക്ക് രൂപത്തിൽ ആവുന്നത് വരെ ഇളക്കണം.

പച്ചരിക്ക് പകരം നമ്മുടെ നാട്ടിൽ കിട്ടുന്ന നെല്ല് കുത്തിയ കറയുള്ള അരി ആണെകിൽ നല്ലത് കൂടുതൽ പോഷകം കുട്ടികൾക്ക് ലഭിക്കും.ഒരാഴ്ച ഒക്കെ ഈ പൊടി കുപ്പിയിൽ ഇട്ട് സൂക്ഷിച്ചു വയ്ക്കാൻ സാധിക്കും. കുട്ടികൾക്ക് പെട്ടന്ന് തടി വയ്ക്കാൻ മായം കലരാത്ത ഇത്തരം കുറുക്ക് ദിവസം രണ്ട് തവണ ഒക്കെ കൊടുക്കാം.

Leave a Comment