ടിക്ടോക്കിലെ സുന്ദരികളെ നിങ്ങൾ സുരക്ഷിതരല്ല. എല്ലാ മാതാപിതാക്കളും തീർച്ചയായും വായിച്ചിരിക്കേണ്ട കുറിപ്പ്..

എല്ലാ മാതാ പിതാക്കളും തീർച്ചയായും വായിക്കുകയും മനസിലാക്കുകയും ചെയ്യേണ്ടതാണ് ഈ കുറിപ്പ്. നിങ്ങൾക്ക് അറിയാമോ എന്താണ് ടിക്ക് ടോക് മ്യൂസിക്കൽ എന്ന അപ്ലിക്കേഷൻ ഇത് ഇന്ന് നമ്മുടെ പുതിയ തലമുറയെ എത്രമാത്രം കടന്ന് പിടിച്ചിരിക്കുന്നു എന്ന് ശരിക്കും പറഞ്ഞാൽ ഇതൊരു സാമൂഹിക വിപത്ത് തന്നെ ആയി മാറി കഴിഞ്ഞിരിക്കുന്നു. ഇതിൽ ശരിക്കും അഭിനയിച്ചു തകർക്കുന്നത് അല്ല കോപ്രായങ്ങൾ കാട്ടുന്നത് എന്ന് പറയാം തികച്ചും പ്രായ പൂർത്തി ആകാത്ത പതിനഞ്ചു പതിനേഴും വയസുള്ള പെൺകുട്ടികളും ആൺ കുട്ടികളും ആണ്. ഇവർ ഈ ടിക്ക് ടോക് വിഡിയോയിൽ കാണിച്ചു കൂട്ടുന്നത് എന്താണ് എന്ന് ഇവർക്ക് തന്നെ ബോധം ഇല്ല എന്ന് നമുക്ക് ഈ വീഡിയോ കാണുമ്പോൾ മനസിലാകും.

കാരണം എത്ര മാത്രം വൾഗർ ആയും ആണ് ഈ കുട്ടികൾ ഇതിൽ കാണിക്കുന്നത് ചിലപ്പോൾ നമുക്ക് നേരിട്ട് അറിയുന്ന കുട്ടികൾ തന്നെ ഇതിൽ വീഡിയോ ചെയ്തിരിക്കുന്നത് കാണാം. ആ സമയം നമ്മൾ ഓർക്കും എന്താ ഈ കുട്ടികൾക്ക് വീട്ടിൽ ചോദിക്കാനും പറയാനും ആരും ഇല്ലേ ഇവരുടെ അച്ഛനും അമ്മയ്ക്കും എന്താ പണി എന്നൊക്കെ. പക്ഷെ അവരെ പറഞ്ഞിട്ട് എന്താ കാര്യം അവർക്ക് ചിലപ്പോൾ ഇങ്ങനെ ഒരു ആപ്പ് ഉണ്ടെന്ന് പോലും അറിവ് കാണില്ല. ഈ ടിക് ടോക്കിൽ കാണുന്ന മിക്കവാറും വീഡിയോ നമ്മൾ ശ്രദ്ധിച്ചു കാണും കുട്ടികൾ ഡോർ അടച്ചിട്ടാണ് ചെയ്യുന്നത് പക്ഷെ മറു വശം വലിയ ഒരു വാതിൽ ആണ് അവർക്ക് മുൻപിൽ തുറന്നു കിടക്കുന്നത് പെട്ടന്ന് പ്രശസ്തി നേടൽ കൂടുതൽ ലൈകും ഷെയർ കിട്ടുന്നതും മാത്രം ആണ് അവരുടെ കണ്ണിൽ പെടുന്നത്.

പക്ഷെ ഇതിന്റെ പുറകിലെ അപകടം അവർ ഒരിക്കലും അവർ മനസിലാക്കുന്നില്ല കുറച്ചു കഴിഞ്ഞാൽ സമൂഹത്തിൽ ഇറങ്ങേണ്ടവർ ആണ് ഒരു ജോലിക്ക് അല്ലെങ്കിൽ കല്യാണ ആലോചന വരുമ്പോൾ ആണ് ഇത്തരം വീഡിയോ ഒക്കെ അവരെ ബാധിക്കുന്നത് ഈ വീഡിയോ പല മീഡയ വഴി ഷെയർ ആയി വൈറൽ ആയാൽ പിന്നെ പിടിച്ചാൽ കിട്ടില്ല ഇത്രയും എക്സ്പോസ് ചെയ്ത വീഡിയോ അവർക്ക് തികച്ചും മോശം മാത്രം ആണ് ഉണ്ടാക്കുക എന്ന് അവരെ പറഞ്ഞു ബോധ്യപെടുത്തേണ്ടത് നിങ്ങളുടെ കടമ ആണ്. നിങ്ങളുടെ കുട്ടികളുടെ ഭാവി ആണ് ഇത്തരം അപ്ലിക്കേഷൻ മൂലം നഷ്ടപെടുന്നത് പഠിക്കാൻ ഉള്ള എത്ര സമയം ആണ് അവർ ഇതിനു വേണ്ടി നഷ്ടപ്പെടുത്തുന്നത് എന്നറിയണം.

നിങ്ങളുടെ കുട്ടികൾ ഒരു പ്രണയ ബന്ധത്തിൽ ഏർപ്പെട്ടാൽ നിങ്ങൾ എങ്ങനെ ഒക്കെ പിന്തിരിപ്പിക്കാൻ നോക്കാറുണ്ട്, പ്രണയ ബന്ധത്തിനെകാൾ അപകടം ആണ് എന്നാൽ ഈ ആപ്പ് അത് കൊണ്ട് നിങ്ങൾ ഇന്ന് തന്നെ കുട്ടികളെ ഇതിന്റെ ദൂഷ്യവശങ്ങൾ പറഞ്ഞു ബോധ്യപെടുത്തെണ്ടാതാണ് എന്ന് അഭ്യർത്ഥിക്കുന്നു. കാരണം നമ്മുടെ കുട്ടികൾ ആണ് നാളത്തെ നമ്മുടെ നല്ല തലമുറയെ വാർത്തെടുക്കേണ്ടത്.

Leave a Comment