വിവാഹേതര ബന്ധങ്ങള്‍ക്ക് മുന്‍കൈ എടുക്കുന്നവര്‍ അറിയേണ്ടത്..

മറ്റു ബന്ധങ്ങളിലെക്കു പോകുന്നവർ പറയുന്ന കാരണം ആണ് “എന്‍റെ  സങ്കലപത്തിലെ പെണ്ണ് ആല്ലായിരുന്നു അവൾ /അവൻ “.

പ്രിയപ്പെട്ടവരെ ഈ  ലോകത്തു ഒരു ഭർത്താവിനും താൻ ആഗ്രഹിക്കുന്നത് പോലെ മാത്രമുള്ള ഭാര്യയോ, ഭാര്യയ്ക്കു താൻ ആഗ്രഹിക്കുന്ന പോലെ മാത്രമുള്ള ഭർത്താവിനെയോ കിട്ടീട്ടില്ല. പിന്നെ തനിക്കു കിട്ടിയ പങ്കാളിലുള്ള നന്മകളെ  ഉൾക്കൊണ്ട് ജീവിക്കുകയാണ് ചെയ്യേണ്ടത്. പരസ്പ്പരം കുറവുകളെ അംഗീകരിക്കുക. ഈ ലോകത്തു കുറവില്ലാത്തവരായി  ആരുമില്ല. എല്ലാ കാര്യങ്ങളും  തുറന്നു പറയുക. എന്തെങ്കിലും സംശയം ഉണ്ടങ്കിൽ തുറന്നു ചോദിക്കുക. പങ്കാളിയുടെ ഫോൺ അവർ അറിയാതെ ചെക്ക്  ചെയ്യുന്നതിന്  പകരം നിങ്ങൾക്ക്  നേരിട്ടു  ചോദിക്കാം. 

എല്ലാവരും അഗീകാരവും  സ്‌നേഹവും  ആഗ്രഹിക്കുന്നതാണ്. പങ്കാളിയുടെ  നല്ല ഗുണങ്ങളെ  മറ്റുള്ളവരുടെ  മുമ്പിൽ  തുറന്നു  പറയുക. അവർ ഒരു നല്ല വസ്ത്രം ഇടുമ്പോൾ  നല്ലതായിട്ടുണ്ട് എന്നു പറയുക. കാരണം നിങ്ങളുടെ പങ്കാളിയുടെ  ഭംഗിയേ കുറിച്ച്  ആദ്യമായ് പറയേണ്ടത് നിങ്ങളാണ് അല്ലാതെ മറ്റുള്ളവരല്ല. എല്ലാവരുടെ  ജീവിതത്തിലും പറയാൻ ഒരു നഷ്ട്ട പ്രണയം കാണും. അതിനെ കുറിച്ച് ചർച്ച ചെയ്യാനോ, താരതമ്യം  ചെയ്യാനോ, പുതുക്കാനോ ചികയാനോ പോകേണ്ടതില്ല. ആവിശ്യമില്ലാത്ത ഫോൺ ചാറ്റിങ്ങുകൾ  ഒഴിവാക്കുക, അങ്ങനെ വരുന്ന വ്യക്തികള്‍ ഒരിക്കലും നിങ്ങളെ  ആത്മാർത്ഥമായിട്ട്  സ്‌നേഹിക്കാൻ വരുന്നവരല്ല. അവര്‍ പല ദുഷ്ടചിന്തകളുമായി വരുന്നവരായിരിക്കാം. അവരുമായി നിങ്ങൾ തുടങ്ങുന്ന ചാറ്റിങ് നിങ്ങളുടെ പങ്കാളിൽ ഉണ്ടാകുന്ന വെറുപ്പും ദുഃഖവും വളരെ വലുതാണ്.

പലപ്പോഴും വിവാഹേതര ബന്ധങ്ങൾ കസ്തുരിമാൻ കസ്തുരി തേടി നടക്കുന്നത് പോലെ ആണ്. തനിക്കു ലഭിച്ച നല്ല ജീവിതം കളഞ്ഞെട്ടു മറ്റൊന്നിനെ തേടുന്നു. നിങ്ങൾ നിങ്ങളുടെ  പങ്കാളിയിൽ നിന്നു  എന്തെങ്കിലും ഒളിക്കാൻ ശ്രമിക്കുമ്പോൾ നിങ്ങളുടെ  ജീവിതം താളം തെറ്റാൻ തുടങ്ങും. പരസ്പരം  സ്‌നേഹിക്കാനും  സ്‌നേഹിക്കപ്പെടാനും, പങ്കുവയ്ക്കാനും ഉള്ളതാണ്  കുടുംബ ജീവിതം. അതു  കളയാതെ  കാത്തു സൂക്ഷിക്കുക. നിങ്ങളെ എല്ലാ കലവും പരിചരിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നത് നിങ്ങളുടെ പങ്കാളിയാണ്. അതിനാല്‍ ആ സത്യം മനസ്സിലാക്കി അവരെ വഞ്ചിക്കാതിരിക്കുക. താല്‍കാലിക സുഖത്തിനായി നം ആദ്യം പുറകേപോകുന്ന ബന്ധങ്ങള്‍ പിന്നെ ഉപേക്ഷിക്കാന്‍ കഴിയാതാകും, അത് ഒടുവില്‍ നമ്മുടെ ജീവനും, ജീവിതവും തന്നെ നശിപ്പിക്കും.

“എന്‍റെ കുടുംബം മാത്രമാണ് എന്‍റെ ലോകം” എന്ന വാസ്തവം തിരിച്ചറിയുക.

Leave a Comment