കുട്ടിയെ സ്‌കൂളിലേക്ക് വിടുംമുമ്പ് ഈ കാര്യങ്ങൾ മാതാപിതാക്കൾ തീർച്ചയായും മനസ്സിലാക്കണം

കൂട്ടിയെ സ്ക്കൂളിലേക്ക് വിടും മുമ്പ് മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങള്‍. ആദ്യമായി സ്ക്കൂള്‍ തുറക്കുന്നതിന് ഒരു മാസം മുന്‍പെങ്കിലും വീട്ടില്‍ അതിനുവേണ്ട ക്രമീകരണങ്ങള്‍ കൂട്ടിയെ പഠിപ്പിക്കണം കാരണം സ്ക്കൂളില്‍ ചെന്ന് അപരിചിതയായ ക്ലാസ്ടീച്ചര്‍ പറയുമ്പോള്‍ കുട്ടിക്ക് പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല. രാവിലെ തന്നെ ഏഴുന്നേല്‍ക്കാനും പ്രാഥമിക കാര്യങ്ങള്‍ ചെയ്യാനും ആദ്യം പഠിപ്പിക്കണം. നേരത്തെ ഉറങ്ങാനും ശീലിപ്പിക്കാം ഇതിനായി ആവര്‍ക്ക് ഒരു ടൈംടേബിള്‍ തന്നെ ഉണ്ടാക്കാം. സ്ക്കൂളില്‍ ചെന്നാല്‍ ടീച്ചറേ ബഹുമാനിക്കാനും ടീച്ചര്‍ പറയുന്നത് അനുസരിക്കാനും പറഞ്ഞുപഠിപ്പിക്കാം. കുട്ടിയെ സ്‌കൂളിലേക്ക് വിടുംമുമ്പ് ഈ കാര്യങ്ങള്‍ മാതാപിതാക്കൾ തീര്‍ച്ചയായും മനസ്സിലാക്കണം

പിന്നീട് വേണ്ടത് സ്ക്കൂളില്‍ പോകുംമുമ്പ്തന്നെ ഭക്ഷണം സ്വയം വാരികഴിക്കാനും ഭക്ഷണത്തിനു മുന്‍പു പിന്‍പും കൈകള്‍ വ്യത്തിയാക്കാനും ശീലിപ്പിക്കണം. ടോയ്ലറ്റില്‍ പോകുവാനുള്ള അനുവാദം ടീച്ചറോട് ചോദിക്കാനും ടോയ്ലറ്റില്‍ തനിയെ പോകുവാനുള്ള പരിശിലനം നല്‍കുവാനും ശ്രദ്ധിക്കണം. സ്ക്കൂളിനെപ്പറ്റിയും ടീച്ചേഴ്സിനെക്കുറിച്ചും നെഗറ്റിവായി ഒന്നുംതന്നെ കുട്ടിയോട് പറയാതിരിക്കുക.

ടീച്ചേഴ്സ് ചോദിക്കുന്നതിന് മറുപടി പറയുവാനും ആവശ്യകാര്യങ്ങള്‍ സംസാരിക്കുവാനുമുള്ള പരിശീലനം മാതാപിതാക്കള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കിയെടുക്കാന്‍ ശ്രദ്ധിക്കണം. വീട്ടില്‍നിന്നും പെട്ടെന്ന് എത്താന്‍ കഴിയുന്നരീതിയിലുള്ള സ്ക്കൂള്‍ തിരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കുക.

Leave a Comment