ഒരു ദിവസത്തിൽ നാം കഴിക്കേണ്ട നല്ല ആഹാര രീതിയെക്കുറിച്ച് അറിഞ്ഞിരിക്കാം…

എന്താണ് ഒരു സമ്പുർണ്ണ ആഹാരരീതി ? പലപ്പോഴും നമുക്ക് അറിയില്ല. ഒരു സമ്പുർണ്ണ ആഹാരത്തിൽ 5 വിഭാഗങ്ങൾ ആണ് ഉള്ളത്.

പയറു വര്‍ഗങ്ങള്‍,  ധാന്യങ്ങള്‍, പഴങ്ങൾ, പച്ചക്കറികൾ,  മത്സ്യ- മാംസങ്ങൾ, മുട്ട, പാല്, നെയ്യ്, ഇവയെല്ലാം ഉള്‍കൊള്ളിച്ചുള്ള ഭക്ഷണമാണ് നാം ഒരു ദിവസം  കഴിക്കേണ്ടത്.

 പയറുവർഗങ്ങൾ–  കടല, പരിപ്പ്, പയർ ഇവയാണ് പയറു വര്‍ഗങ്ങളിൽപ്പെടുന്നത് ഇവ പ്രോടീൻന്റ കലവറയാണ്.

ധാന്യകങ്ങൾ– അരി, ഗോതമ്പ് എന്നിവയാണ് ഇതിൽ പെടുന്നത്

പഴങ്ങൾ, പച്ചക്കറികൾ, ഇലകറികൾ– നമ്മുടെ ചുറ്റുപാടുള്ള പഴങ്ങളായ പേരക്ക, മാമ്പഴം, പപ്പായ, ചക്ക, പഴം ഇവ ഒക്കെ നമുക്ക്  ഉപയോഗികാം. ഒരു ദിവസം ഒരു പഴവർഗം എങ്കിലും നാം കഴിക്കണം. മുരിങ്ങയില, ചീരയില എന്നിവ ഒഴിച്ചുകൂടാന്‍ പറ്റാത്തവയാണ്. പാവക്ക,  വെണ്ടക്ക എന്നിവയും നാം ഉൾപ്പെടുത്തണം. 

മൽസ്യ മാംസ്യങ്ങൾ– മീനും, ഇറച്ചിയും എല്ലാവരും  കഴിക്കാറുള്ളതാണ്. ഇവ കറിവച്ചു കഴിക്കാൻ  ശ്രമിക്കുക. കഴിവതും ചിക്കന്‍ വങ്ങുമ്പോള്‍ ബ്രോയിലര്‍ കോഴി ഒഴിവാക്കി നാടന്‍ കോഴി ഇറച്ചി വാങ്ങുക. അമിതമായ കൊഴുപ്പ് ഉള്ള ഇറച്ചികള്‍ കഴിവതും ഒഴിവാക്കുക. ഇനി അഥവാ ബ്രോയിലര്‍ കോഴിയാണ് വാങ്ങുന്നതെങ്കില്‍, ഇറച്ചി വൃത്തിയാക്കുമ്പോള്‍ അതിലെ കൊഴുപ്പുകലര്‍ന്ന ഭാഗങ്ങള്‍ കളയുക. എന്നിരുന്നാലും നാടന്‍ കോഴിയുടെ ഗുണങ്ങളോളം വരില്ല ഇത്.

മുട്ട, പാൽ, നെയ്യ്‌- ഇവ മൂന്നും നമ്മുടെ ആരോഗ്യത്തിന് നല്ലതാണെങ്കിലും കൊഴുപ്പ് അതികം അടങ്ങിയിരിക്കുന്നത് കൊണ്ട് ഒരു ഡോക്ടറുടെ ഉപദേശം അനുസരിച്ച് മാത്രം ദിവസവും ഭക്ഷണത്തില്‍ ഉള്‍പെടുത്തുക.

രാവിലെ 1 ഗ്ലാസ് പാൽ ആകാം. പ്രഭാത ഭക്ഷണം  ഇഡ്ഡലിയോ ദോശയോ  ആകാം അതിനു കഷ്ണങ്ങൾ കൂടുതൽ അടങ്ങിയ സാമ്പാർ, പുട്ടിനാണെങ്കില്‍ കടലാക്കറി അങ്ങനെ.     ഉച്ചക്ക് സാമ്പാറും, മീനും അല്ലെങ്കില്‍ ഇറച്ചിയും, തോരനും  കൂട്ടി ഉള്ള ഉണ്. രാത്രി, കഞ്ഞിയോ  ചപ്പത്തിയോ ആകാം. എന്തെങ്കിലും അസുഖങ്ങൾ ഉള്ളവർ ഒരു   ഡോക്ടറിന്റെ അനുവാദത്തോടെ മാത്രം ഭക്ഷണം ക്രമീകരിക്കുക. 

Leave a Comment